വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം തുടങ്ങി

കൊച്ചി: വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഇടപാടുകളാണ് പ്രധാനമായും അന്വേഷിക്കുക.

സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമാ നിര്‍മാണത്തിന് പ്രേരിപ്പിക്കാന്‍ വിജയ് ബാബു സിനിമാ മോഹവുമായെത്തുന്ന യുവതികളെ ദുരുപയോഗിച്ചു ചെയ്തതിന്റെ തെളിവുകളും അന്വേഷകസംഘത്തിന് ലഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിയിലും വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് പരാമര്‍ശിക്കുന്നുണ്ട്.

അതേസമയം, നേരത്തെ വിനോദ ചാനലിലെ ഉദ്യോഗസ്ഥനായിരിക്കെ മലയാള സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങിയതില്‍ വിജയ് ബാബു സാമ്പത്തിക വെട്ടിപ്പ് നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, കേസിലെ സാക്ഷിയായ സാന്ദ്ര തോമസ് പിന്നീട് വിജയ് ബാബുവിന്റെ ബിസിനസ് പങ്കാളിയാവുകയും വിജയ് ബാബുവിനെതിരെ തെളിവ് നല്‍കുകയും ചെയ്തില്ല. ഇതോടെ വിനോദ ചാനലിന്റെ അധികാരികള്‍ സാമ്പത്തിക വഞ്ചനക്കുറ്റം ചുമത്തി നല്‍കിയ പരാതി പിന്‍വലിക്കുകയായിരുന്നു.