എറണാകുളം: സിറോ മലബാർ സഭ ആസ്ഥാനം സന്ദർശിച്ച് തൃക്കാക്കര മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് സഭയുടെ നോമിനിയാണെന്ന പ്രചാരണങ്ങൾ ശക്തമാകുന്നതിനിടെയാണ് ഉമ തോമസ് സിറോ മലബാർ സഭാ ആസ്ഥാനത്തെത്തിയത്.
വൈദികരെ നേരിൽക്കണ്ട് ഉമ വോട്ടഭ്യർത്ഥിച്ചു. എല്ലാവരുടെ വോട്ട് വേണമെന്നും സഭയുടെ വോട്ട് ഉറപ്പാണെന്നും ഉമാ തോമസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ടീയ പോരാട്ടമാണ് നടക്കുന്നത്. അതിലേക്ക് സഭയെ വലിച്ചിഴക്കേണ്ടതില്ല. കർദ്ദിനാൾ എത്തിയാൽ വീണ്ടും എത്തി വോട്ട് അഭ്യർത്ഥിക്കുമെന്നും ഉമാ തോമസ് കൂട്ടിച്ചേർത്തു.

