ഊർജ്ജ പ്രതിസന്ധി; ഡൽഹിയിൽ യോഗം വിളിച്ചു ചേർത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി: ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ വേണ്ടി ഡൽഹിയിൽ യോഗം ചേർന്ന് കേന്ദ്ര സർക്കാർ. ഡൽഹിയിലാണ് യോഗം ചേരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് യോഗം വിളിച്ചു ചേർത്തത്. ഊർജ്ജ , റെയിൽ, കൽക്കരി, വകുപ്പുകളുടെ മന്ത്രിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. അമിത്ഷായുടെ വസതിയിലാണ് യോഗം നടക്കുന്നത്.

അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഊർജ്ജ പ്രതിസന്ധി തുടരുകയാണ്. റെയിൽവേ ഉപയോഗിച്ച് താപനിലയങ്ങളിലേക്ക് കൂടൂതൽ കൽക്കരി എത്തിച്ചു തുടങ്ങിയെങ്കിലും ഊർജ്ജ ഉൽപാദനത്തിൽ കാര്യമായ വർധനവുണ്ടായിട്ടില്ല. രണ്ട് ദിവസത്തിനുള്ളിൽ മാത്രമേ ഉൽപാദനത്തിൽ വർധനവ് പ്രകടമാകൂ. കൂടുതലായി 16.7 മില്യൻ ടൺ കൽക്കരി കൂടി താപനിലയങ്ങളിലേക്ക് എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചു. കൽക്കരി ഉൽപാദനത്തിൽ പന്ത്രണ്ട് ശതമാനം വർധനവുണ്ടായെന്ന് കേന്ദ്രം കൂട്ടിച്ചേർത്തു.