ബ്ലഡ് ബാങ്കിൽ നിയമനം

മലപ്പുറം: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മാനേജ്മെന്റ് കമ്മറ്റിയുടെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം ക്ലർക്ക് എന്നി തസ്തികകളിൽ നിയമനം നടത്തുന്നു. ഡോക്ടർ നിയമനത്തിന് എം.ബി.ബി.എസ്, ബ്ലഡ് ബാങ്കിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം, ക്ലിനിക്കൽ പാത്തോളജി ഡിപ്ലോമ, എം.ബി.ബി.എസ് അല്ലെങ്കിൽ പാത്തോളജിയിലും ബാക്ടീരിയോളജിയിലും ഡിപ്ലോമ, ബ്ലഡ് ബാങ്കിൽ ആറ് മാസത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ എം.ബി.ബി.എസ്, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ഡിപ്ലോമ അല്ലെങ്കിൽ ഇമ്മ്യൂണോഹെമറ്റോളജി ഡിപ്ലോമ, ബ്ലഡ് ട്രാൻസ്ഫ്യൂഷൻ, ബ്ലഡ് ബാങ്കിൽ മൂന്നു മാസത്തെ പ്രവൃത്തി പരിചയം എന്നിവ നിർബന്ധമാണ്.

ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജി.എൻ ആന്റ് എം,ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ, കമ്പ്യൂട്ടർ പരിജ്ഞാനം. ബ്ലഡ് ബാങ്കിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് സ്റ്റാഫ് ന്ഴ്സ് നിയമനത്തിനുള്ള യോഗ്യത. ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം ക്ലർക്ക് നിയമനത്തിന് ബിരുദം, പി.ജി.ഡി.സി.എ, ഡി.സി.എ, ഫിനാൻഷ്യൽ അക്കൗണ്ടിങ് യോഗ്യത ഉണ്ടായിരിക്കണം. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ബയോഡാറ്റയും സഹിതം മെയ് 11 ന് പകൽ 11ന് ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 226505, 226322, 9495999323.