ലൈംഗികാരോപണ കേസില്‍ വിജയ് ബാബുവിനെതിരായ തീരുമാനം അച്ചടക്ക നടപടിയല്ലെന്ന് മാല പാര്‍വ്വതി. വിജയ് ബാബുവിന്റെ എഫ്ബി ലൈവ് എല്ലാവരും കണ്ടതാണ്. അതുകൊണ്ടുതന്നെ അച്ചടക്ക നടപടി എടുക്കാന്‍ അമ്മ ആഭ്യന്തര പരാതി പരിഹാര സെല്ലിന് ഉത്തരവാദിത്വം ഉണ്ട്. നിലവില്‍ എടുത്തത് അച്ചടക്ക നടപടി ആവില്ല. ഇത്തരത്തില്‍ ഐസിസിയില്‍ തുടരാനാവില്ല. അമ്മ ഐസിസി കമ്മിറ്റിയില്‍ നിന്ന് രാജി വെച്ച തീരുമാനത്തില്‍ വ്യക്തത വരുത്തുകയായിരുന്നു മാല പാര്‍വ്വതി.
അതേസമയം, ‘ഐസിസിയില്‍ നിന്ന് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവയ്ക്കും എന്ന് അറിയിച്ചിട്ടുണ്ട്. അമ്മ പുറത്തിറക്കിയ പ്രെസ് റിലീസ് കണ്ടതില്‍ പിന്നെയാണ് തീരുമാനം. വിജയ് ബാബു സ്വമേധയാ മാറുന്നു എന്നായിരുന്നു പ്രസ്സ് റിലീസില്‍ നല്‍കിയിരുന്നത്. മാറി നില്ക്കാന് അമ്മ ആവശ്യപ്പെട്ടു എന്ന് വാക്ക് പ്രസ് റിലീസില്‍ ഇല്ല. എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്നാണ് ഐസിസി ആവശ്യപ്പെട്ടത്. ഈ ശുപാര്‍ശ അംഗീകരിക്കും എന്നാണ് കരുതിയിരുന്നത്. വിജയ് ബാബുവിന്റെ രാജി അമ്മ ആവശ്യപ്പെട്ടു എന്നൊരു വാക്ക് ഉണ്ടായിരുന്നെങ്കില്‍ രാജി വെക്കില്ലായിരുന്നു. പ്രസ് റിലീസില്‍ പറയുന്ന കാര്യം സമൂഹത്തിന് ശരിയായ സന്ദേശം നല്‍കില്ല. ഇത് ലോക്കേഷനില്‍ നടന്ന കാര്യമല്ല. സംഘടനയില്‍ ഉള്ള കാര്യം അല്ല എന്നീ വാദങ്ങളാണ് അമ്മ ഉന്നയിച്ചത്. പരാതി പരിഹാര സെല്‍ വെക്കേണ്ട കാര്യം അമ്മയ്ക്ക് ഇല്ല. പക്ഷേ, ഐസിസിയില്‍ വച്ചാല്‍ നിദ്ദേശിച്ച നടപടി ക്രമങ്ങള്‍ പാലിക്കണം. ഐസിസി സ്വയംഭരണ സംവിധാനമാകണം. അങ്ങനെ അല്ലാത്തതാണ് പ്രശ്നം’- മാല പാര്‍വ്വതി ചൂണ്ടിക്കാട്ടി.

