മലപ്പുറം: മഞ്ചേരി പോസ്റ്റല്‍ ഡിവിഷണില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷണ് വ്യവസ്ഥയില്‍ ഡയറക്റ്റ് ഏജന്റുമാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് പാസ്സായിരിക്കണം. 18 നും 50 നും ഇടയില്‍ പ്രായമുളള സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴില്‍രഹിതര്‍. കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, വിമുക്ത ഭടന്മാര് വിരമിച്ച അധ്യാപകര്‍, ജനപ്രതിനിധികള്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ എന്നിവരെ ഡയറക്റ്റ് ഏജന്റുമാരായും സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച 65 വയസ്സിന് താഴെ പ്രായമുള്ളവരെ ഫീല്‍ഡ് ഓഫീസറായും നിയമിക്കും.
അപേക്ഷകര്‍ വയസ്സ് , യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ്, രണ്ട് പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം സൂപ്രണ്ട്, മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്, മഞ്ചേരി-676121 എന്ന വിലാസത്തില്‍ മെയ് 15നകം അപേക്ഷിക്കണം. അപേക്ഷകര്‍ മലപ്പുറം ജില്ലയില്‍ മഞ്ചേരി തപാല്‍ വകുപ്പ് പരിധിയില്‍ സ്ഥിര താമസമുളളവരായിരിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അഭിമുഖം നടത്തേണ്ടതിനാല്‍ തിയതി അപേക്ഷകരെ നേരിട്ട് അറിയിക്കും.

