നമ്മളിൽ പലരും നേരിടുന്നൊരു പ്രശ്‌നമാണ് അമിത വണ്ണവും കുടവയറും. ശരീരഭാരം കുറയ്ക്കാനുള്ള ആഗ്രഹം പലരിലും ഉണ്ടെങ്കിലും അതെങ്ങനെ പ്രാവർത്തികമാക്കാമെന്ന് ഭൂരിഭാഗം പേർക്കും അറിയില്ല. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും തിരക്കേറിയ ജീവിതശൈലിയുമാണ് പലപ്പോഴും അമിത വണ്ണത്തിന് കാരണം. മൂന്ന് മാസത്തിനുള്ളിൽ വയറിലെ കൊഴുപ്പും അമിത വണ്ണവും കുറയ്ക്കാൻ ചില മാർഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ കലോറിയുടെ ഉപഭോഗം കുറയ്ക്കുക എന്നതാണ്. ഇതിനായി കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കണം. ഓട്‌സ്, പയർ എന്നിവ കലോറി കുറഞ്ഞ ഭക്ഷണങ്ങളാണ്. അത്താഴത്തിന് ലഘുഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. വയർ കുറയ്ക്കുന്നതിനായി ഉചിതമായ വ്യായാമങ്ങൾ സ്വയം തിരഞ്ഞെടുത്ത് ചെയ്യുക. ജിമ്മിൽ പോകുകയോ മറ്റേതെങ്കിലും കായികയിനം പരിശീലിക്കുകയോ ചെയ്യുന്നതും നല്ലതാണ്.
ദിവസവും നടക്കുന്നതിലൂടെ ശരീരത്തിലെയും വയറിലെയും കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. നടത്തത്തിലൂടെ ദിവസം 400 മുതൽ 500 കലോറി വരെ ഇല്ലാതാക്കാൻ സഹായിക്കും. രാവിലെ എഴുന്നേറ്റ് വെറുംവയറ്റിൽ 1-2 ഗ്ലാസ് വെള്ളം കുടിച്ചാൽ മെറ്റബോളിസം വർദ്ധിക്കും. ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂർ മുമ്പ് വെള്ളം കുടിച്ചാൽ കൂടുതൽ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കുറയും. മധുരപലഹാരങ്ങൾ കഴിക്കുന്നത് കുറയ്ക്കണം.
പതുക്കെ ഇരുന്നു ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക, അത് ദഹനം മെച്ചപ്പെടുത്തും. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ, ബർഗർ, പിസ്സ, ചീസ് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം.

