വാട്‌സ്ആപ്പിലും ക്യാഷ് ബാക്ക്

ഉപയോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് പ്രഖ്യാപിച്ച് വാട്‌സ്ആപ്പ്. പണം അയക്കുമ്പോള്‍ 33 രൂപയാണ് ലഭിക്കുക. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ തുടങ്ങി രാജ്യത്തെ ജനപ്രിയ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകളുമായിട്ടാണ് വാട്‌സ്ആപ്പിന്റെ മത്സരം. മെയ് അവസാനത്തോടെ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

ക്യാഷ് ബാക്ക് എങ്ങനെ ലഭിക്കും?

പണം അയക്കുമ്പോള്‍ വാട്സാപ്പില്‍ ഓഫറുമായി ബന്ധപ്പെട്ട ബാനറോ ഗിഫ്റ്റ് ഐക്കണോ കാണാന്‍ സാധിക്കും. വാട്സാപ്പ് പേ ഉപഭോക്താക്കള്‍ക്ക് പണമയക്കുമ്‌ബോള്‍ മാത്രമേ ക്യാഷ് ബാക്ക് ലഭിക്കുകയുള്ളൂ. ഒരുമാസമെങ്കിലും വാട്സാപ്പ് പേയുടെ ഉപഭോക്താക്കള്‍ ആയിരിക്കണം. വാട്സാപ്പ് ബിസിനസ് അക്കൗണ്ടുകള്‍ ഈ ഓഫറിന് അര്‍ഹരായിരിക്കില്ല. ഓഫറിന് യോഗ്യരായവര്‍ രജിസ്റ്റര്‍ ചെയ്ത ഏതെങ്കിലുമൊരു കോണ്‍ടാക്റ്റിലേക്ക് പണം അയക്കുക. വിജയകരമായ ഒരു ഇടപാടിന് 11 രൂപ ക്യാഷ് ബാക്ക് നേടാനും കഴിയും. ക്യാഷ് ബാക്ക് ലഭിക്കാന്‍ നേരത്തെ നിശ്ചിത എണ്ണം ഇടപാട് നടത്തണം എന്ന നിബന്ധനയില്ല.

ഒരു ഉപയോക്താവിന് മൂന്നു തവണ ക്യാഷ് ബാക്ക് ഓഫറില്‍ പണം ലഭിക്കും. മൂന്നു വ്യത്യസ്ത നമ്ബരുകളിലേക്കായിരിക്കണം പണം അയയ്ക്കേണ്ടത്. പണമയക്കുന്ന കോണ്‍ടാക്ട് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍, അവരെ വാട്‌സാപ്പ് പേയ്മെന്റില്‍ ചേരാന്‍ ക്ഷണിക്കുക. ചേര്‍ന്നതിന് ശേഷം അവര്‍ക്ക് പണം അയക്കുക. ക്യാഷ് ബാക്ക് ലഭിക്കുന്നതിന് മിനിമം പേയ്മെന്റ് തുക ആവശ്യമില്ല. ലേറ്റസ്റ്റ് അപ്‌ഡേഷന്‍ അയിരിക്കണം.