എല്ലുകൾക്ക് ബലമേകാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം…..

പ്രായം വർധിക്കുമ്പോൾ എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകാറുണ്ട്. തെറ്റായ ഭക്ഷണ ശീലങ്ങളും എല്ലുകളുടെ ബലക്ഷ്യത്തിന് കാരണമാകാറുണ്ട്. പോഷകാഹാര കുറവ് ആണ് പ്രധാനമായും എല്ലിന് ബലക്കുറവ് ഉണ്ടാകാൻ കാരണം. കാത്സ്യം, മാഗനീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിയ്ക്കുന്നതിലൂടെ എല്ലുകളുടെ ശക്തി വർധിക്കും. ശരിയായ ഭക്ഷണക്രമവും പോഷകങ്ങൾ അടങ്ങിയ ആഹാരങ്ങളും ചിട്ടയായ വ്യായാമവും ആരോഗ്യം നിലനിർത്താൻ സഹായിക്കും.

എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കണം. എല്ലുകൾക്ക് കരുത്ത് ലഭിക്കാൻ കാത്സ്യം അത്യാവശ്യമാണ്. എല്ലുകളുടെ ആരോഗ്യത്തിന് ധാരാളം പച്ചക്കറികൾ കഴിക്കണം. എല്ലുകളെ ബലപ്പെടുത്തുന്നതിൽ പച്ചക്കറികൾക്ക് വലിയ പങ്കുണ്ട്. അതിനാൽ ഭക്ഷണത്തിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തണം. ഒമേഗ -3 കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കണം. ഇത് എല്ലുകൾക്ക് ബലമേകും.

എല്ലുകളെ ശക്തിപ്പെടുത്താൻ മുടങ്ങാതെ വ്യായാമം ചെയ്യണം. ഇത് എല്ലുകൾക്ക് ശക്തി പകരും. കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കണം. പ്രോട്ടീനുകൾ എല്ലുകളുടെ നിർമ്മാണത്തിനും പൊട്ടൽ തടയുന്നതിനും സഹായിക്കും.