ക്ഷീണം അകറ്റണോ; ഈ ഭക്ഷണങ്ങൾ കഴിക്കാം

ശരീരത്തിന് ക്ഷീണം അനുഭവപ്പെടുമ്പോൾ നമുക്ക് ഒരു ജോലിയും ചെയ്യാൻ തോന്നില്ല. ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥയാണ് ക്ഷീണം വരുമ്പോൾ ഉണ്ടാകുന്നത്. ഒരു വ്യക്തിക്ക് വേണ്ടത്ര ഉറക്കം ലഭിക്കാതിരിക്കുമ്പോഴോ അല്ലെങ്കിൽ ദീർഘനേരം കഠിനമായ ജോലികൾ ചെയ്യുമ്പോഴോ പോഷകാഹാര കുറവോ ഉണ്ടാകുമ്പോഴോ ആണ് ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്നത്.

ക്ഷീണം എളുപ്പത്തിൽ മാറ്റാൻ ചില ഭക്ഷണങ്ങൾ സഹായിക്കും. അത്തരത്തിലുള്ള ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

  1. ബദാം

ക്ഷീണമകറ്റാൻ ബദാം സഹായിക്കും. ബദാമിൽ വിറ്റാമിൻ ബി അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിയ്ക്കുന്ന മഗ്നീഷ്യം പേശികൾക്ക് അനുഭവപ്പെടുന്ന ക്ഷീണത്തെ ചെറുക്കും.

  1. മുട്ട

പതിവായി മുട്ട കഴിക്കുന്നതും നല്ലതാണ്. മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് സഹായകരമായ കൊഴുപ്പും ഇതിനുള്ളിലുണ്ട്. പതിവായി മുട്ട കഴിച്ചാൽ ശരീരത്തിന് ധാരാളം ഊർജ്ജം ലഭിക്കും.

  1. ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ ധാരാളം കഫീൻ അടങ്ങിയിട്ടുണ്ട്. ക്ഷീണം തോന്നുമ്പോൾ അൽപം ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ ക്ഷീണം മാറി ശരീരത്തിന് ഊർജം ലഭിക്കും.

  1. വാഴപ്പഴം

പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ, വിറ്റാമിൻ ബി എന്നീ നാല് പ്രധാന പോഷകങ്ങൾ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ക്ഷീണം തോന്നുമ്പോൾ ഒരു വാഴപ്പഴം കഴിയ്ക്കാം. ഇതിലൂടെ നിങ്ങൾക്ക് കൂടുതൽ ഊർജ്ജം ലഭിക്കും.

  1. ആപ്പിൾ

ദിവസവും ആപ്പിൾ കഴിയ്ക്കുന്നതിലൂടെ രോഗം ബാധിയ്ക്കുന്നതിനുള്ള സാധ്യത കുറയ്ക്കും. ദിവസം മുഴുവൻ ഊർജ്ജവും ലഭിക്കാനും ആപ്പിൾ സഹായിക്കും.