ട്രെയിനിൽ നിന്നും വീണ് പരിക്കേറ്റാൽ യാത്രക്കാരന് നഷ്ടപരിഹാരം നൽകണം; ഉത്തരവിട്ട് ബോംബൈ ഹൈക്കോടതി

ന്യൂഡൽഹി: ട്രെയിനിൽ നിന്നും വീണ് പരിക്കേറ്റാൽ യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി. 2013 ൽ മുംബൈയിലെ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ 75 കാരനായ നിതിൻ ഹുണ്ടി വാലയ്ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.

മുംബയുടെ ജീവനാഡികളായ തിരക്കേറിയ ലോക്കൽ ട്രെയിനുകളിൽ നിന്ന് ആര് വീണ് പരിക്കേറ്റാലും നഷ്ടപരിഹാരം നൽകണം.. അപകടത്തിൽ പെട്ടവർക്ക് എത്രയും പെട്ടെന്ന് ആശ്വാസം എത്തിക്കുകയെന്നതാണ് റെയിൽവെ നിയമത്തിലെ സെക്ഷൻ 124 ( എ ) യുടെ ലക്ഷ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ട്രെയിൻ യാത്രയ്ക്കിടെ അപ്രതീക്ഷിത സംഭവങ്ങളുണ്ടായാൽ നഷ്ടപരിഹാരം നൽകുന്ന റെയിൽവെ നിയമത്തിലെ 124 (എ) വകുപ്പിന് കീഴിൽ ഈ കേസ് വരില്ലെന്നായിരുന്നു പശ്ചിമ റെയിൽവെയുടെ വാദം. ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്നും റെയിൽവേ പറഞ്ഞിരുന്നു. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. യാത്രക്കാർ നിറഞ്ഞ ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോൾ മറ്റ് യാത്രക്കാരുടെ തള്ളൽ മൂലം അപകടം സംഭവിക്കാമെന്നും അത് അപ്രതീക്ഷിത സംഭവങ്ങളിൽപ്പെടുമെന്നും കോടതി അറിയിച്ചു. ഇതിന് പിന്നാലെയാണ് യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ റെയിൽവേ ഉത്തരവിട്ടത്.