പാലക്കാട് ജില്ലയിലെ ഇരട്ട കൊലപാതകങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആരോപിച്ചു.
‘മുഖ്യമന്ത്രി സോഷ്യല്‍ എന്‍ജിനീയറിംഗ് എന്ന ഓമനപ്പേരിട്ട് നടത്തുന്ന വര്‍ഗീയ പ്രീണന നയങ്ങളാണ് ഇത്തരം സംഭവങ്ങളിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത്. സമ്മേളനങ്ങള്‍ നടത്തി കൊല്ലുമെന്ന് പ്രഖ്യാപിക്കുകയാണ് വര്‍ഗീയ സംഘടനകള്‍. എന്നിട്ട് പോലും പോലീസ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് ആര്.എസ്.എസുമായും എസ്.ഡി.പി.ഐയുമായും സി.പി.ഐ.എമ്മിന് കൊടുക്കല്‍ വാങ്ങലുകളുണ്ടായിരുന്നു. അതുകൊണ്ടാണ് സര്‍ക്കാരിന് ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാവാത്തത്’-അദ്ദേഹം കുറ്റപ്പെടുത്തി.

