വാട്‌സ്ആപ്പ് ഡിപി ആരൊക്കെ നോക്കി എന്നറിയാം

നിങ്ങളുടെ വാട്‌സ്ആപ്പ് പ്രൊഫൈല്‍ ആരൊക്കെ നോക്കി എന്ന് എങ്ങനെ മനസിലാക്കാമെന്നാണ് ഇവിടെ പറയുന്നത്. വാട്‌സ് ബോക്‌സ് എന്നാണ് ഈ അപ്ലിക്കേഷനുകളുടെ പേര്. ഇത് ഗൂഗിള്‍ ക്രോം വഴി ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നതാണ്. ഈ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു മെയില്‍ ഐഡി വഴി ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ ഇതില്‍ നിങ്ങള്‍ക്ക് വാട്‌സ് ആപ്പ് പ്രൊഫൈല്‍ ആരൊക്കെ നോക്കി എന്ന ഓപ്ഷനുകള്‍ ലഭിക്കും. എന്നാല്‍, തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ സുരക്ഷ നോക്കി മാത്രം ഡൗണ്‍ലോഡ് ചെയ്യുക

അതേസമയം, നിങ്ങളുടെ വാട്‌സ്ആപ്പ് നമ്പറുകള്‍ ഇപ്പോള്‍ ഹൈഡ് ചെയ്തു കൊണ്ട് തന്നെ നിങ്ങള്‍ക്ക് വാട്‌സ്ആപ്പ് ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്. ഇതും തേര്‍ഡ് പാര്‍ട്ടി അപ്ലിക്കേഷനുകളുടെ സഹായത്തോടെ മാത്രമാണ് ചെയ്യുവാന്‍ സാധിക്കുന്നത്. ഇത്തരത്തില്‍ തേര്‍ഡ് പാര്‍ട്ടി അപ്ലിക്കേഷനുകള്‍ ധാരാളമായി പ്ലേ സ്റ്റോറുകളില്‍ ലഭ്യമാണ്.

നമ്പറുകള്‍ ഹൈഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒരു അപ്ലിക്കേഷനാണ് ടെസ്റ്റ്‌ന. ഇതുപയോഗിച്ച് നിങ്ങളുടെ ഫോണ്‍ നമ്പറുകള്‍ ഹൈഡ് ചെയ്യുവാന്‍ സാധിക്കുന്നതാണ്. എന്നാല്‍, ഇവ ഉപയോഗിക്കുന്നവര്‍ അത് സെക്യൂര്‍ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ്.