പലരെയും അകറ്റുന്ന ഒരു പ്രശ്‌നമാണ് അസിഡിറ്റി. വയറുവേദന, നെഞ്ചെരിച്ചിൽ എന്നിങ്ങനെ പല പ്രശ്‌നങ്ങളും അസിഡിറ്റി മൂലം ഉണ്ടാകാറുണ്ട്. അസിഡിറ്റി മൂലമുള്ള പ്രശ്‌നങ്ങൾ കുറയ്ക്കാൻ ആയുർവേദം അനുശാസിക്കുന്ന ചില പാനീയങ്ങളുണ്ട്. ഈ പാനീയങ്ങൾ കുടിക്കുന്നതിലൂടെ അസിഡിറ്റി അകറ്റാൻ കഴിയും. തണുത്ത പാൽ കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. പാലിലെ കാത്സ്യമാണ് അഡിഡിറ്റി കുറയ്ക്കാൻ സഹായിക്കുന്നത്.
റാഡിഷ് ജ്യൂസ് കുടിക്കുന്നതും അസിഡിറ്റി കുറയ്ക്കും. റാഡിഷിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ദഹന പ്രശ്‌നങ്ങൾ അകറ്റാൻ ഇത് മികച്ചതാണ്. പുതിനയില അരച്ചെടുത്ത് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നതും അസിഡിറ്റി അകറ്റാൻ ഗുണകരമാണ്. പുതിനയില ആസിഡിന്റെ് ഉത്പാദനം കുറയ്ക്കും. പുതിനയില ഇട്ട് ചായ തിളപ്പിച്ചും കുടിക്കാം.
ജീരകവും അയമോദകവും ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വച്ചതിന് ശേഷം രാവിലെ ഈ വെള്ളം അരിച്ചെടുത്ത് വെറും വയറ്റിൽ കുടിക്കുന്നതും ദഹന പ്രശ്‌നങ്ങൾക്കും അസിഡിറ്റിയ്ക്കും പ്രതിവിധിയാണ്.

