നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് പൈനാപ്പിൾ. ശരീരഭാരം കുറയ്ക്കാൻ പൈനാപ്പിൾ സഹായിക്കും. പൈനാപ്പിളിലെ കുറഞ്ഞ കലോറിയും ഉയർന്ന അളവിലുള്ള നാരുകളുമാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. ആന്റി ഓക്സിഡന്റുകളും പൈനാപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ജലാംശം നിലനിർത്താനും ദഹനം മെച്ചപ്പെടുത്താനും പൈനാപ്പിൾ നല്ലതാണ്. തയാമിൻ, ബി 12, ഫോളേറ്റ്, നാരുകൾ എന്നിവയാൾ സമ്പന്നമാണ് പൈനാപ്പിൾ.
ദഹനം മെച്ചപ്പെടുത്താനും ആരോഗ്യത്തോടെയിരിക്കാനും പൈനാപ്പിൾ സഹായിക്കുന്നു. പൈനാപ്പിൾ കഴിക്കുന്നതിലൂടെ ശരീരത്തിന് നാരുകളും ധാതുക്കളും ലഭിക്കും. വിറ്റാമിൻ സിയും പൈനാപ്പിലിൽ ധാരാളമുണ്ട്.
സലാഡുകളിൽ പൈനാപ്പിൾ കഷണങ്ങൾ ഉൾപ്പെടുത്തുന്നത് വളരെ ഗുണകരമാണ്. കാരറ്റ്, ഉണക്കമുന്തിരി, പൈനാപ്പിൾ എന്നിവ ചേർത്ത സാലഡ് കഴിക്കുന്നത് ശാരീരികാരോഗ്യം വർധിപ്പിക്കാൻ സഹായിക്കും. ഇലക്കറികളിൽ പൈനാപ്പിൾ ചേർത്ത് കഴിക്കുകയോ ജ്യൂസ് അടിച്ച് കുടിക്കുകയോ ചെയ്യാം.

