റസൂല്‍ പൂക്കുട്ടി സംവിധാനക്കുപ്പായമണിയുന്നു

കൊച്ചി: റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്നു. ചില്‍ഡ്രണ്‍ റീ യുണൈറ്റഡ് എല്‍.എല്‍.പി.യും, റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന് ‘ഒറ്റ ‘യാണ് റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്നത്. അദ്ദേഹം ആദ്യമായി സംവിധായക കുപ്പായമണിയുന്നത് സ്വന്തം ഭാഷയില്‍ തന്നെയാണെന്നത് ഏറെ ശ്രദ്ധേയമാണ്. ഫിന്നിഷ് സംഗീതഞ്ജന്‍ ട്യോമസ് കണ്ടേലിലെന്‍ ഉള്‍പ്പെടെ അരങ്ങിലും, അണിയറയിലും അന്തര്‍ദ്ദേശീയ പ്രതിഭകളെയാണ് റസൂല്‍ പൂക്കുട്ടി തന്റെ ആദ്യ സംവിധാന സംരംഭത്തില്‍ അണി നിരത്തുന്നത്.

ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, സത്യരാജ്, ശോഭന, രോഹിണി, ഇന്ദ്രന്‍സ്, ആദില്‍ ഹുസൈന്‍ , ദിവ്യ ദത്ത, ജാഫര്‍ ഇടുക്കി തുടങ്ങിയ താരങ്ങള്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഏപ്രില്‍ 25 ന് ആരംഭിക്കും. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ ഈണമൊരുക്കുന്നു.

മലയാളത്തിലെ മുന്‍കാല നായിക ജലജയുടെമകള്‍ ദേവി നായരോടൊപ്പം. റസൂല്‍ പുക്കുട്ടിയുടെ സഹോദരന്‍ ബൈജു പൂക്കുട്ടിയും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.