തൃശൂർ പൂരം; ഇത്തവണ തെക്കേ ഗോപുര വാതിൽ തുറക്കുന്നത് എറണാകുളം ശിവകുമാർ

തൃശൂർ: തൃശൂർ പൂരത്തിന് ഇത്തവണ തെക്കേ ഗോപുര വാതിൽ തുറക്കുന്നത് എറണാകുളം ശിവകുമാർ. കൊച്ചിൻ ദേവസ്വം ബോർഡാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.

നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് പൂര വിളംബരത്തിന് ശിവകുമാർ തെക്കേഗോപുരവാതിൽ തുറക്കുക. ഈ ചടങ്ങോടെയാണ് തൃശൂർ പൂര ചടങ്ങുകൾ അരംഭിക്കുന്നത്. പൂരത്തലേന്ന് നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര വാതിൽ തുറന്നിടുന്നതാണ് ചടങ്ങ്. പിറ്റേന്ന് കണിമംഗലം ശാസ്താവിന് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനാണ് തെക്കേ ഗോപുര വാതിൽ തുറക്കുന്നത്. പൂരത്തിന്റെ തലേദിവസം നടക്കുന്ന ഈ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി വൻ ജനാവലിയാണ് എത്തുന്നത്.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഏറ്റവും തലയെടുപ്പുള്ള ആനയാണ് എറണാകുളം ശിവകുമാർ. കേരളത്തിലെ നാടൻ ആനകളിൽ തലയെടുപ്പുള്ള കൊമ്പനാണ് ശിവകുമാർ.