ആരോഗ്യം നിലനിർത്താൻ ശീലമാക്കാം പ്രഭാത നടത്തം….

ആരോഗ്യപരമായി ഒട്ടേറെ ഗുണങ്ങൾ പ്രഭാത നടത്തത്തിനുണ്ട്. അമിത വണ്ണം കുറയ്ക്കാനും ആരോഗ്യം നിലനിർത്താനും രാവിലെയുള്ള നടത്തം വളരെ നല്ലതാണ്. രാവിലെയുള്ള നടത്തം ഹൃദയാരോഗ്യം സംരക്ഷിക്കും. സ്ഥിരം നടക്കുന്നവർക്ക് ഹൃദയസംബന്ധമായ തകരാറുകൾ വരാനുള്ള സാധ്യത കുറവാണ്. ഹൃദയാഘാതം, ബൈപാസ് സർജറി തുടങ്ങിയവയ്ക്ക് വിധേയരായവർ രാവിലെ പതിവായി നടക്കുന്നത് വഴി രോഗശമനം ലഭിക്കും.

വീണ്ടുമൊരു ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത പ്രഭാത നടത്തത്തിലൂടെ കുറയും. ശരീരം ഊർജസ്വലതയോടെ ഇരിക്കാനും പ്രഭാത നടത്തം സഹായകരമാണ്. പ്രമേഹ രോഗികൾ രാവിലെയുള്ള നടത്തം ശീലമാക്കുന്നത് വളരെയേറെ ഗുണം ചെയ്യും. ബിഎംഐ ലെവൽ മെച്ചപ്പെടാനും പേശികൾ ശരീരത്തിലെ ഗ്ലൂക്കോസ് കാര്യക്ഷമമായി ഉപയോഗിക്കാനും നടത്തം സഹായിക്കും. ഇൻസുലിന്റെ ശരിയായ ഉപയോഗം പഞ്ചസാരയുടെ അളവ് അയുയോജ്യമായ നിലയിലാക്കാൻ ഇതിലൂടെ കഴിയുന്നതാണ്.

ഗർഭകാലത്ത് അനുഭവപ്പെടുന്ന തളർച്ചയും ക്ഷീണവും മറ്റ് പ്രശ്‌നങ്ങളും കുറയ്ക്കാൻ നടത്തം കൊണ്ട് സാധിക്കും. ശരീരഭാരം കുറയ്ക്കാനും ഗർഭകാലത്തെ പ്രമേഹ സാധ്യത കുറയ്ക്കാനും രാവിലെ നടക്കാൻ പോകുന്നത് നല്ലതാണ്.