തിരുവനന്തപുരം: ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ ആവശ്യപ്പെട്ടു.
‘പരാതിക്കാരുടെ പേരുവിവരങ്ങള്‍ പുറത്തു വിടാതെ മറ്റ് വിശദാംശങ്ങള്‍ പുറത്ത് വിടണം. കമ്മറ്റി റിപ്പോര്‍ട്ടില്‍ മൂന്നു മാസത്തിനകം തുടര്‍നടപടി സ്വീകരിക്കേണ്ടതായിരുന്നു. റിപ്പോര്‍ട്ട് വെച്ചു താമസിപ്പിച്ചത് ഗുരുതരവീഴ്ചയാണ്. എല്ലാ സിനിമാ പ്രൊഡക്ഷന്‍ കമ്പനിയിലും പരാതി പരിഹാര കമ്മറ്റി രൂപീകരിക്കണം. മലയാള സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ ദേശീയ വനിതാ കമ്മീഷന് നേരിട്ട് അന്വേഷിക്കും’- രേഖാ ശര്‍മ്മ പറഞ്ഞു.

