ഇന്ത്യൻ ആർമിയിൽ അവസരം; ഒഴിവുകളുടെ വിശദാംശങ്ങൾ അറിയാം

ന്യൂഡൽഹി: ഇന്ത്യൻ ആർമി എച്ച്ക്യു 101 ഏരിയ ഷില്ലോംഗ് സിവിലിയൻ എംടിഎസ് (മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്) മെസഞ്ചർ, സ്റ്റെനോ ഗ്രേഡ് 2 തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 10, 12 പാസായവർക്ക് അപേക്ഷ സമർപ്പിക്കാം. മെയ് 1, 2022 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

തെരഞ്ഞെടുക്കപ്പെടുന്ന മൾട്ടി ടാസ്‌കിംഗ് സ്റ്റാഫിന്റെ ശമ്പളം 5,200 രൂപ മുതൽ 20,200 രൂപ വരെ വ്യത്യസ്തമായിരിക്കും. തെരഞ്ഞെടുത്ത സ്റ്റെനോഗ്രാഫർമാർക്കുള്ള ശമ്പളം 25,500 രൂപ ആയിരിക്കും.

MTS (മെസഞ്ചർ) 4 ഒഴിവുകളാണുള്ളത്. ഒബിസി – 2, എസ്സി – 1, ESM – 1 എന്നിങ്ങനെയാണ് ഒഴിവുകൾ. സ്റ്റെനോ ഗ്രേഡ്-II ൽ ഒബിസി വിഭാഗത്തിന് ഒരൊഴിവാണുള്ളത്. MTS (മെസഞ്ചർ) തസ്തികയിലേക്ക് പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. സ്റ്റെനോ ഗ്രേഡ്-II – 12-ാം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. റിക്രൂട്ട്മെന്റ് ഡ്രൈവിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 18 വയസ്സിൽ കുറവോ 25 വയസ്സിൽ കൂടുതലോ ആയിരിക്കരുത്.

രേഖകളുടെ പരിശോധന, എഴുത്തു പരീക്ഷ, ക്യാരക്റ്റർ വേരിഫിക്കേഷൻ, മെഡിക്കൽ പരീക്ഷ തുടങ്ങിയവയിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഓഫ്ലൈനായും അപേക്ഷകൾ സമർപ്പിക്കാം. വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ജനന സർട്ടിഫിക്കറ്റ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ സഹിതം The Establishment Officer, Headquarters 101 Area, PIN-908101, C/o 99 APO. എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കാം.