തിരുവനന്തപുരം: തിരക്കഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ ജോൺ പോളിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ സഹായം അനുവദിച്ചു. രണ്ടു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ജോൺ പോളിന് അനുവദിച്ചത്. ശ്വാസതടസ്സം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ് ജോൺ പോൾ.
അതേസമയം, വ്യവസായമന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം ജോൺ പോളിനെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. ചികിത്സാ കാര്യം അദ്ദേഹത്തിന്റെ മകളുമായി നേരത്തെ ചർച്ച ചെയ്തിരുന്നുവെന്ന് സന്ദർശനത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. ജോൺ പോളിന്റെ ആരോഗ്യ നിലയിൽ ഇപ്പോൾ നല്ല പുരോഗതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ചികിത്സ സഹായത്തിന്റെ കാര്യം സാനുമാഷ് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നുവെന്നും ഇക്കാര്യം ബഹു. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

