ക്രൈസ്റ്റ് ചര്‍ച്: വനിതാ ഏകദിന ക്രികറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഓസീസ് താരങ്ങള്‍. 71 റണ്‍സിനാണ് മഞ്ഞപ്പട ഏഴാം കിരീടമുയര്‍ത്തിയത്. ഓസ്‌ട്രേലിയയുടെ 356 റന്‍സ് പിന്തുടര്‍ന്ന ഇന്‍ഗ്ലന്‍ഡിന് 43.4 ഓവറില്‍ 285 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കലാശപ്പോരില്‍ വിസ്മയ സെഞ്ചുറി നേടിയ അലീസ ഹീലിയാണ് ഫൈനലിന്റെയും ലോകകപ്പിന്റേയും താരം.
സ്‌കോര്‍ ബോര്‍ഡില്‍ 12 റണ്‍സില്‍ നില്‍ക്കേ ഡാനിയേല വ്യാറ്റിനെ നഷ്ടമായ ഇന്‍ഗ്ലന്‍ഡിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പോയി. ടാമി ബ്യൂമോന്‍ഡ്(27), ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ്(26), എമി ജോണ്‍സ്(20), സോഫിയ ഡന്‍ക്ലി(23), കാതറീന്‍ ബ്രൂന്‍ഡ്(1), സോഫീ എകിള്‍സ്റ്റണ്‍(3), കെയ്റ്റ് ക്രോസ്, അന്യാ ശ്രുഭ്സോലെ(1) എന്നിങ്ങനെയായിരുന്നു സ്‌കോര്‍.
അതേസമയം, 121 പന്തില്‍ 15 ഫോറും ഒരു സിക്‌സറും സഹിതം 148 റണ്‍സുമായി പുറത്താകാതെ നിന്ന നാടലീ സൈവറുടെ പോരാട്ടം പാഴായി. 90 പന്തില്‍ തകര്‍പന്‍ സെഞ്ചുറിയുമായി നാടലീ സൈവര്‍ തകര്‍ത്തടിച്ചെങ്കിലും പങ്കാളികളുടെ സ്‌കോര്‍ ഒരിക്കല്‍ പോലും 30 കടക്കാതിരുന്നത് ഇംഗ്ലണ്ടിന് പ്രഹരമായി. മറുപടി ബാറ്റിംഗില്‍ വേഗം സ്‌കോര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇടയ്ക്കിടയ്ക്ക് വിക്കറ്റ് കൊഴിയുന്നത് തടയാന്‍ ഇംഗ്ലണ്ടിനായില്ല. മൂന്ന് വിക്കറ്റുമായി അലാന കിംഗും ജെസ് ജൊനാസനും രണ്ട് പേരെ പുറത്താക്കി മെഗന്‍ ഷൂടും ഇന്‍ഗ്ലന്‍ഡിനെ പ്രതിരോധത്തില്‍ ആക്കുകയായിരുന്നു.

