തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജിയിൽ എം.സി.എച്ച്/ ഡി.എൻ.ബി യോഗ്യത വേണം. റ്റി.സി.എം.സി രജിസ്ട്രേഷൻ ഉണ്ടാവണം. 70,000 രൂപ പ്രതിമാസ വേതനം.
ഏപ്രിൽ 6 ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഇന്റർവ്യൂ നടക്കും. വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

