ഉപഭോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ചില ബീറ്റാ ഉപഭോക്താക്കള്‍ക്ക് ഈ അപ്‌ഡേറ്റ് ഇതിനോടകം ലഭിച്ചു കഴിഞ്ഞുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
സന്ദേശങ്ങള്‍ അയക്കുകയെന്നതാണ് വാട്ട്‌സ് ആപ്പിന്റെ പ്രഥമ ലക്ഷ്യം. എന്നാല്‍, വലിയ സൈസുള്ളു ഫയലുകള്‍ അയക്കുന്നതിലെ പ്രതിസന്ധി വാട്ട്‌സ് ആപ്പിന്റെ ഈ ലക്ഷ്യത്തിന് വിലങ്ങുതടിയായിരുന്നു. ഈ പ്രതിസന്ധിക്കാണ് മെറ്റ അധികൃതര്‍ പരിഹാരം കാണുന്നത്.
100എംബി ഫയല്‍ സൈസ് മാത്രമാണ് ഇപ്പോള്‍ വാട്ട്‌സ് ആപ്പിലൂടെ അയക്കാന്‍ സാധിക്കുന്നതെങ്കില്‍ ഇനി അത് 2ജിബി വരെ ഉയര്‍ത്താനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. അര്‍ജന്റീനയിലെ ചില ബീറ്റാ ഉപഭോക്താക്കള്‍ക്ക് ഈ വേര്‍ഷന്‍ ലഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. 487 മില്യണ്‍ ഉപഭോക്താക്കളാണ് വാട്‌സ്ആപ്പിന് ഇന്ത്യയില്‍ ഉള്ളത്.

