തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. നിരക്ക് വർധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. വിദ്യാർത്ഥികൾക്ക് പരീക്ഷ നടക്കുന്നതുൾപ്പടെയുള്ള ഇപ്പാഴത്തെ സാഹചര്യം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ബസ് ഉടമകളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് നടപടി.
സംയുക്ത സമരസമിതിയിലെ ആറ് പേരാണ് ചർച്ചയിൽ പങ്കെടുത്തത്. നിരക്ക് വർധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഇവർക്ക് ഉറപ്പ് നൽകുകയും ചെയ്തു.

