ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് നാലാം സീസണിന് ഇന്ന് തുടക്കമാകും. ഷോ സംപ്രേക്ഷണം ചെയ്യുന്ന ഏഷ്യാനെറ്റ് ഈ സീസണിന്റെ പുതിയ ലോഗോ നേരത്തെ പുറത്തിറക്കിയിരുന്നു. മുന്‍ സീസണിലെ പോലെ തന്നെ ലോഗോയും ആകര്‍ഷകമാണ്.
കൂടാതെ ബിഗ് ബോസ് സ്ട്രീം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ചെയ്യും. മലയാളത്തിലെ ബിഗ് ബോസില്‍ ഇതുവരെ മൂന്ന് സീസണുകളാണ് സംപ്രേഷണം ചെയ്തിട്ടുള്ളത്. രണ്ടാം സീസണില്‍ കൊവിഡും മറ്റ് പ്രശ്നങ്ങളും മൂലം വിജയികളുണ്ടായിരുന്നില്ല. ഈ സീസണില്‍ ആരൊക്കെയുണ്ടെന്ന് അറിയാന്‍ ആണ് ആളുകള്‍ കാത്തിരിക്കുന്നത്.
വീഡിയോയുടെ പശ്ചാത്തല സംഗീതം മുന്‍ സീസണുകളില്‍ നിന്നും രസകരവും വ്യത്യസ്തവുമാണ്.

