സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ് പ്രണോയിയും വനിതാ സിംഗിള്‍സില്‍ പി.വി സിന്ധുവും സെമി ഫൈനലിലെത്തി.
അഞ്ചാം സീഡ് കാനഡയുടെ മിഷേല്‍ ലീയെ നേരിട്ടുള്ള ഗെയിമുകളില്‍ മറികടന്നാണ് സിന്ധു സെമിയിലേക്ക് മുന്നേറിയത്. സ്‌കോര്‍ 21-10, 21-19.പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളുടെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പി കശ്യപിനെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചാണ് പ്രണോയ് സെമിയിലെത്തിയത്. സ്‌കോര്‍ 21-6, 21-16. പുരുഷ സിംഗിള്‍സിലെ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയയാ സമീര്‍ വര്‍മ ക്വാര്‍ട്ടറില്‍ പുറത്തായി. ഇന്‍ഡോനേഷ്യയുടെ സിന്‍സുക ജിന്റിങിനോടാണ് സമീര്‍ വര്‍മ നേരിട്ടുളള ഗെയിമുകളില്‍ അടിയറവ് പറഞ്ഞത്. സ്‌കോര്‍ 21-17, 21-4. സെമിയില്‍ സിന്‍സുക ആണ് പ്രണോയിയുടെ എതിരാളി.

