ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ബീറ്റ്റൂട്ട്. ഫോളേറ്റ്, മാംഗനീസ്, കോപ്പർ എന്നിവ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. എൻസൈമാറ്റിക് പ്രക്രിയകൾ, രാസവിനിമയം, മുറിവ് ഉണക്കൽ, ആരോഗ്യമുള്ള അസ്ഥികൾ എന്നിവയ്ക്ക് മാംഗനീസ് ആവശ്യമാണ്.
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ബീറ്റ്റൂട്ട് സഹായകമാണ്. ദിവസവും 250 മില്ലി ലിറ്റർ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കുമെന്ന് നേരത്തെ ഒരു പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.
ബീറ്റ്റൂട്ടിലെ നൈട്രേറ്റുകൾ ഊർജ്ജ നില മെച്ചപ്പെടുത്താനും ശരീരത്തിന്റെ പ്രധാന ഊർജ്ജ സ്രോതസ്സായ അഡിനോസിൻ ട്രൈഫോസ്ഫേറ്റിന്റെ പേശികളുടെ ഉപയോഗം കുറയ്ക്കാനും സഹായിക്കും.

