ജമ്മു കശ്മീരിൽ നിക്ഷേപം നടത്താൻ ഗൾഫ് രാജ്യങ്ങൾ; ധാരണയായത് ശ്രീനഗറിൽ ചേർന്ന നിക്ഷേപക സംഗമത്തിൽ

ന്യൂഡൽഹി: ജമ്മു കശ്മീരിൽ നിക്ഷേപം നടത്താൻ ഗൾഫ് രാജ്യങ്ങൾ. 27,000 കോടിയുടെ നിക്ഷേപങ്ങളാണ് ഗൾഫ് രാജ്യങ്ങൾ ജമ്മു കശ്മീരിൽ നടത്തുന്നത്. ചൊവ്വാഴ്ച്ച ശ്രീനഗറിൽ ചേർന്ന നിക്ഷേപക സംഗമത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ സാന്നിധ്യത്തിലാണ് നിക്ഷേപ സംഗമം നടന്നത്.

ദുബായ്, യുഎഇ, ഹോളണ്ട് തുടങ്ങി 36 രാജ്യങ്ങളിൽ നിന്നുള്ള സംരഭകരും സിഇഒമാരും നിക്ഷേപക സംഗമത്തിൽ പങ്കെടുത്തു. ഗൾഫ് കോർപ്പറേഷൻ കൗൺസിൽ രാജ്യങ്ങളെ കശ്മീരിന്റെ ജീവിതനിലവാരം ഉയർത്തുന്നതിൽ കൂടുതൽ സഹകരിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമമമെന്ന് ജമ്മു കശ്മീർ വ്യവസായ വകുപ്പ് സെക്രട്ടറി രഞ്ജൻ പ്രകാശ് താക്കൂർ പറഞ്ഞു. കഴിഞ്ഞ നാല് മാസമായി ഇതിനുള്ള നീക്കത്തിലാണ് സർക്കാർ.

27,000 കോടി രൂപയുടെ നിക്ഷേപങ്ങൾ പ്രാവർത്തികമാകുന്നതോടെ ഏഴ് ലക്ഷം ആളുകൾക്ക് വരെ ജോലി ലഭ്യമാകുമെന്ന് മനോജ് സിൻഹ അറിയിച്ചു.