ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞതോടെ പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി കേസെടുക്കില്ല. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്ഭല്ലയാണ് സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയത്.
2020-ലാണ് കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി മാസ്‌ക്, കൂടിച്ചേരലുകള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ആ ഉത്തരവിന്റെ കാലാവധി മാര്‍ച്ച് 25-ന് അവസാനിക്കുന്നതോടെ ഇത്തരം നിയന്ത്രണങ്ങള്‍ ഇനി തുടരേണ്ടതില്ല എന്നാണ് നിര്‍ദ്ദേശം.

