വനിതാ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ 110 റണ്‍സിന്റെ വിജയവുമായി ഇന്ത്യ. ബാറ്റിംഗില്‍ 229/7 എന്ന സ്കോര്‍ മാത്രമാണ് ടീം നേടിയതെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ബംഗ്ലാദേശിനെ 40.3 ഓവറില്‍ 119 റണ്‍സിന് ഓള്‍ഔട്ട് ആക്കി ഇന്ത്യ കൂറ്റന്‍ വിജയം നേടുകയായിരുന്നു.
ഇന്ത്യക്കായി 4 വിക്കറ്റ് നേടിയ സ്നേഹ് റാണയാണ് ബൗളിംഗില്‍ തിളങ്ങിയത്. ജൂലന്‍ ഗോസ്വാമിയും പൂജ വസ്ട്രാക്കര്‍ രണ്ട് വിക്കറ്റും നേടി.

