ന്യൂഡൽഹി: നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ ഒഴിവുകൾ. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് എൻഐഎയുടെ ഔദ്യോഗിക വെബ്സൈറ്റായ nia.gov.in വഴി അപേക്ഷ സമർപ്പിക്കാം. പരസ്യം പ്രസിദ്ധീകരിച്ച് ഒരു മാസത്തിനുള്ളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തസ്തികയിൽ ആകെ ഒഴിവുകൾ 43 ഒഴിവുകളാണുള്ളത്.
ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് 24 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം ഉണ്ടായിരിക്കണം. ഹെഡ് കോൺസ്റ്റബിൾ ഉദ്യോഗാർത്ഥി ബോർഡ് ഓഫ് യൂണിവേഴ്സിറ്റിയിൽ നിന്ന് കുറഞ്ഞത് പത്താം ക്ലാസ്സോ തത്തുല്യമോ പാസായിരിക്കണം. ഡൽഹി, ഗുവാഹത്തി, ഹൈദരാബാദ്, മുംബൈ, ലക്നൗ, ജമ്മു, കൊച്ചി, കൊൽക്കത്ത, റായ്പൂർ, ജമ്മു, ചണ്ഡീഗഡ്, ഇംഫാൽ, ചെന്നൈ, റാഞ്ചി, ബെംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ജയ്പൂർ, പട്ന, അഹമ്മദാബാദ് എന്നിവിടങ്ങളിലായിരിക്കും നിയമനം ല?ഭിക്കുക. SP (Adm), NIA HQ, Opposite CGO Complex, Lodhi Road, New Delhi- 110003 എന്ന വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

