സംയോജിതബിരുദ കോഴ്‌സ്; മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് പിഎച്ച്ഡിക്ക് അപേക്ഷിക്കാം

4 വർഷ സംയോജിതബിരുദ കോഴ്‌സിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് പിഎച്ച്ഡിക്ക് അപേക്ഷിക്കാം. സിജിപിഎ (കുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ്) 7.5 എങ്കിലുമുള്ള വിദ്യാർഥികൾക്കു പിഎച്ച്ഡിക്കു പ്രവേശനം നൽകാമെന്നാണ് ഗവേഷണ പഠനവുമായി ബന്ധപ്പെട്ട യുജിസിയുടെ കരട് ഭേദഗതിയിൽ നിർദേശിക്കുന്നു.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ സീറ്റുകളിൽ 60% നെറ്റ്, ജെആർഎഫ് വിജയികൾക്കു മാറ്റിവയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 40 ശതമാനത്തിൽ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ അഡ്മിഷൻ പൂർത്തിയാക്കണം. കരട് ഭേദഗതിക്ക് ഈ മാസം 10 ന് ചേർന്ന യുജിസി യോഗത്തിലാണ് അംഗീകാരം നൽകിയത്. 4 വർഷ ബിരുദകോഴ്‌സിനു ശേഷം ഒരു വർഷത്തെ (രണ്ടു സെമസ്റ്റർ) മാസ്റ്റേഴ്‌സ് പഠനം 55 ശതമാനമെങ്കിലും മാർക്കോടെ വിജയിച്ചവർക്കും പിഎച്ച്ഡിക്ക് അപേക്ഷ നൽകാം.