ഓക്ലന്‍ഡ്: വനിത ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയും ആസ്ട്രേലിയയും ഇന്ന് കൊമ്പുകൊര്ക്കും. നാല് മത്സരങ്ങളില്‍ നാല് വിജയവുമായി പോയന്റ് പട്ടികയില്‍ മുന്നിലാണ് ഓസീസ്. ഇന്ത്യയാവട്ടെ നാലു കളികളില്‍ രണ്ടു ജയവുമായി നാലാം സ്ഥാനത്തും. പാകിസ്താനെയും വെസ്റ്റിന്‍ഡീസിനെയും തോല്പിച്ച ഇന്ത്യ ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും മുന്നിലാണ് വീണത്.
വെള്ളിയാഴ്ച വിന്‍ഡീസ് നാലു റണ്‍സിന് ബംഗ്ലാദേശിനെ തോല്പിച്ചു. ആദ്യം ബാറ്റുചെയ്ത കരീബിയക്കാര്‍ക്ക് ഒമ്പതിന് 140 റണ്‍സെടുക്കാനേ ആയുള്ളൂവെങ്കിലും ബംഗ്ലാദേശുകാരെ 49.3 ഓവറില്‍ 136 റണ്‍സിലൊതുക്കുകയായിരുന്നു.
മത്സരത്തിനിടെ വിന്‍ഡീസ് പേസര്‍ ഷമീലിയ കോണല്‍ കുഴഞ്ഞുവീണത് പരിഭ്രാന്തി പരത്തി. ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് താരം കുഴഞ്ഞുവീണത്. അടിയന്തര വൈദ്യസഹായം നല്കിയ ശേഷം കോണലിനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.

