വിവാദങ്ങള്‍ക്കിടയിലും 100 കോടി ക്ലബ്ബില്‍ ഇടം നേടി വിവേക് രഞ്ജന്‍ അഗ്‌നിഹോത്രിയുടെ ‘ദി കശ്മീര്‍ ഫയല്‍സ്. ആദ്യ വ്യാഴാഴ്ച 18 കോടിയാണ് ചിത്രം നേടിയത്. അനുപം ഖേര്‍, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഉത്തരേന്ത്യയിലുട നീളം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. കേരളത്തിലും കേവലം രണ്ടു സ്‌ക്രീനുകളില്‍ തുടങ്ങി, നിലവില്‍ 108 സ്‌ക്രീനുകളിലാണ് നിലവില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
ചിത്രം ഡല്‍ഹിയില്‍ ഗംഭീര പ്രദര്‍ശനം നേടുന്നുണ്ടെന്നാണ് boxofficeindia.com റിപ്പോര്‍ട്ട്. ചിത്രം വന്‍ പ്രശംസ നേടുക മാത്രമല്ല, ബോക്സ് ഓഫീസില്‍ വളരെയധികം കളക്ഷന്‍ നേടുകയും ചെയ്യുന്നു. ബുധനാഴ്ച, ചിത്രം 18.25 കോടി നേടി എക്കാലത്തെയും ഉയര്‍ന്ന സ്‌കോര്‍ നേടി.

