സംവിധായകന്‍ രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്. രാജമൗലിയോടൊപ്പം അച്ഛന്‍ കെ.വി. വിജയേന്ദ്രയും ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അല്ലുവും രാജമൗലിയും ഒന്നിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്. നേരത്തെ പ്രഖ്യാപിച്ച മഹേഷ് ബാബു ചിത്രത്തിന് ശേഷമാകും അല്ലുവിനെ വെച്ചുള്ള സിനിമ രാജമൗലി ആരംഭിക്കുകയെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ തേജ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങിയ ആര്‍ആര്‍ആര്‍ മാര്‍ച്ച് 25ന് തിയേറ്ററുകളിലെത്തും. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം എത്തും.
പുഷ്പയാണ് അല്ലു അര്‍ജുന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കൊവിഡ് കാലമായിട്ടും ചിത്രത്തിന് ഇന്ത്യ മുഴുവന്‍ ഗംഭീര കളക്ഷന്‍ നേടാന്‍ സാധിച്ചു.

