നേതൃത്വം മാറണം; കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെയല്ല; പാര്‍ട്ടിക്കെതിരെ തുറന്നടിച്ച് കപില്‍ സിബല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എല്ലാവരുടേതുമാണ് ഒരു കുടുംബത്തിന്റെ മാത്രമല്ലെന്ന് കപില്‍ സിബല്‍. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കൂട്ടത്തോല്‍വി അത്ഭുതപ്പെടുത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എട്ട് വര്‍ഷമായി നടത്താത്ത ചിന്തന്‍ ശിബിര്‍ ഇപ്പോള്‍ നടത്തിയിട്ട് എന്ത് പ്രയോജനം? നേതാക്കളുടെ മനസിലാണ് ചിന്തന്‍ ശിബിര്‍ നടക്കേണ്ടിയിരുന്നത്. രാഹുല്‍ ഗാന്ധി ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു. പഞ്ചാബിലെത്തി ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ രാഹുലിന് എന്തധികാരം ആണുള്ളത്? നേതൃത്വം മാറണം. അല്ലാതെ പരിഷ്‌ക്കാര നടപടികള്‍ കൊണ്ട് മാത്രം ഗുണം ചെയ്യില്ലെന്നും കപില്‍ സിബല്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു.

അതേസമയം, നാളെ വൈകുന്നേരം 7 മണിക്ക് ചേരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയുള്ള ഗ്രൂപ്പ് 23 യോഗത്തില്‍ കേരളത്തിലെ ചില നേതാക്കള്‍ക്കും ക്ഷണം ഉണ്ട്.