തിരുവനന്തപുരം: കേരള ബജറ്റ് പ്രഖ്യാപനങ്ങള്‍ നിയമസഭയില്‍ പുരോഗമിക്കെ ഉന്നത വിദ്യാഭ്യാസരംഗത്തെ നവീകരണം ലക്ഷ്യമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രധാന പ്രഖ്യാപനങ്ങള്‍
ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് 20 കോടി
മുഖ്യമന്ത്രിയുടെ നവകേരള ഫെലോഷിപ് 150 പേര്‍ക്ക്
1750 ഹോസ്റ്റല്‍ മുറികളുടെ നവീകരണത്തിന് 100 കോടി
കേരള സര്‍വകലാശാലയില്‍ ഡേറ്റ സെന്റര്‍ സ്ഥാപിക്കാന്‍ 50 കോടി.
മൈക്രോ ബയോളജി സെന്റര്‍ ഓഫ് എക്‌സലന്‍സിന് 5 കോടി
ഭാവിയുടെ അദ്ഭുതപദാര്‍ഥമായ ഗ്രഫീനുമായി ബന്ധപ്പെട്ട ഗവേഷണത്തിന് 15 കോടി
സംസ്ഥാനത്ത് 1000 കോടി രൂപ ചെലവില്‍ 4 സയന്‍സ് പാര്‍ക്കുകള്‍. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്കു സമീപവും ഡിജിറ്റല്‍ സര്‍വകലാശാലയിലുമാണ് പാര്‍ക്കുകള്‍ സ്ഥാപിക്കുക.

