മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത് ഭീഷ്മപർവ്വം എന്ന ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. കേരളത്തിന് പുറത്തും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഭീഷ്മപർവ്വം സിനിമയെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഭീഷ്മപർവ്വം സിനിമയുടെ ട്രെയിലർ വളരെ നന്നായിട്ടുണ്ടെന്ന് സൂര്യ അറിയിച്ചു. ഭീഷ്മപർവ്വം കാണാൻ പറ്റിയില്ല. സമയം കിട്ടുമ്പോൾ ഭീഷ്മപർവ്വം തിയേറ്ററിൽ പോയി കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. അമൽ നീരദ് ഒരിക്കൽ വന്ന് ഒരു കഥ പറഞ്ഞിരുന്നു. അതിന് ശേഷം പിന്നെ കഥ പറഞ്ഞിട്ടില്ല. അമൽ വന്നാൽ തീർച്ചയായും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്നുണ്ടെന്ന ആഗ്രഹവും സൂര്യ പ്രകടിപ്പിച്ചു.
അമൽ നീരദിനെ ചെന്നൈയിൽ വെച്ച് കണ്ടിരുന്നു. മമ്മൂക്കയുടെ ഒരു സിനിമ റീമേക്ക് ചെയ്യുന്നതിനെ പറ്റി സംസാരിച്ചു. പിന്നീട് അതിനെ പറ്റി സംസാരിച്ചിരുന്നില്ല. അടുത്തെങ്ങാനും നമുക്ക് ഒന്നിച്ച് വർക്ക് ചെയ്യാൻ സാധിക്കുമോയെന്ന് അമൽ നീരദിനെ വിളിച്ച് ചോദിക്കുമെന്നും സൂര്യ കൂട്ടിച്ചേർത്തു.

