സല്യൂട്ട് സിംബ; ബോംബ് ഡിറ്റക്ഷന്‍ ഡോഗ് സിംബക്ക് വിട

ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡിലെ സിംബ എന്ന ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായ അജ്ഞാത കാരണങ്ങളാല്‍ ജീവന്‍ വെടിഞ്ഞു. സിംബയുടെ സേവനത്തിന് അര്‍ഹമായ രീതിയില്‍ യാത്രയയപ്പ് നല്‍കിയിരിക്കുകയാണ് സ്‌ക്വാഡ്.

രാജ്യത്തെ സുരക്ഷ കാര്യങ്ങളില്‍ നായ്ക്കളും വലിയ പങ്ക് വഹിക്കുന്നുണ്ട്. എയര്‍പോര്‍ട്ട് ചെക്ക്-ഇന്നുകളായാലും കപ്പല്‍ശാലകളായാലും റെയില്‍വേ സ്റ്റേഷനുകളായാലും പരിശോധനയ്ക്ക് പലപ്പോഴും നായകളും ഉണ്ടാകാറുണ്ട്.

മുംബൈയിലെ പരേലിലുള്ള വെറ്ററിനറി ആശുപത്രിയില്‍ ത്രീ ഗണ്‍ സല്യൂട്ട് നല്‍കിയാണ് ധീരനായ സിംബയെ യാത്രയാക്കിയത്. പോലീസ് ഉദ്യോഗസ്ഥര്‍ അന്തിമോപചാരം അര്‍പ്പിക്കുന്ന വീഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെ നിരവധിപേര്‍ സിംബയുടെ വിയോഗത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.