ആദ്യ സുരക്ഷിതത്വം, പിന്നെ ഉത്സവം; ഉത്സവസീസണില്‍ പോലീസിന്റെ ജാഗ്രതാ നിര്‍ദ്ദേശം

പത്തനംതിട്ട: ഉത്സവ സീസണായതോടെ പോലീസിന്റെ ജാഗ്രതാ നിര്‍ദ്ദേശം. സംസ്ഥാനത്ത് കള്ളന്മാരുടെ ശല്യം കൂടുന്നതിനാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ മോഷണം തടയാമെന്ന് കുന്നത്തുനാട് പോലീസ് ഇന്‍സ്പെക്ടര്‍ വി.ടി ഷാജന്‍ പറഞ്ഞു.

നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ജനലുകള്‍ തുറന്നിട്ട് ഉറങ്ങുന്നത് ഒഴിവാക്കണം

ചെറിയ കുട്ടികളെ ആഭരണം ധരിപ്പിക്കരുത്

എല്ലാരും ഒരേസമയം വീട് വിട്ട് പോകാതിരിക്കുക

വീട് പൂട്ടി പോകുന്നതിനു മുമ്പ് വാതിലുകളും ജനലുകളും ഭദ്രമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക

പണവും ആഭരണങ്ങളും അലമാരയില്‍ അല്ലാതെ വിവിധ സ്ഥലങ്ങളിലായി ഒളിച്ചു സൂക്ഷിക്കുക

ഉത്സവങ്ങള്‍ അടക്കമുള്ള പൊതുഇടങ്ങളില്‍ പോകുമ്പോള്‍ ധരിക്കുന്ന സ്വര്‍ണ്ണ മാല വസ്ത്രവുമായി ഒരു സേഫ്റ്റി പിന്‍ ഉപയോഗിച്ച് ബന്ധിപ്പിക്കുക. പിന്നില്‍ നിന്നും മാല പൊട്ടിക്കുന്നത് ഇതുവഴി തടയാനാകും

അയല്‍വാസികളോട് വീട് ശ്രദ്ധിക്കുന്ന കാര്യം പറഞ്ഞേല്‍പ്പിക്കുക

വീടിന് പുറത്ത് മുന്‍വശത്തും പുറകുവശത്തും രാത്രിയില്‍ ലൈറ്റ് തെളിച്ചിടുക

പ്രായമായവരെയും കുട്ടികളേയും വീട്ടിലാക്കി പോകുമ്പോള്‍, അപരിചിതര്‍ വന്നാല്‍ വാതില്‍ തുറക്കരുതെന്ന് പറയുക

രക്ഷാകര്‍ത്താക്കളുമായി സംസാരിച്ചശേഷം വാതില്‍ തുറക്കുക

വീട്ടില്‍ വരുന്ന അപരിചിതരോട് ജനലിലൂടെ മാത്രം സംസാരിക്കുക

വീട്ടില്‍ വരുന്ന അപരിചിതരുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ എടുക്കുന്നത് ശീലമാക്കുക