നല്ല ഉറക്കം ലഭിക്കണോ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

ശരീരത്തിന്റെ ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് നല്ല ഉറക്കം. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ശരീരം ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. നല്ല ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഉറങ്ങുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുമ്പ് കമ്പ്യൂട്ടറുകൾ, സ്മാർട്ട് ഫോണുകൾ, ടാബ്ലെറ്റുകൾ, ടെലിവിഷൻ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. ഒരു കാരണവശാലും കിടപ്പുമുറിയിൽ ടെലിവിഷൻ വെയ്ക്കുകയും ചെയ്യരുത്. ഇതിലെ കൃത്രിമവും തെളിച്ചമുള്ളതുമായ പ്രകാശം തലച്ചോറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും.

എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാൻ ശ്രദ്ധിക്കണം. നേരത്തെ അത്താഴം കഴിക്കാൻ ശ്രമിക്കുക. പകൽ സമയത്ത് വ്യായാമം ചെയ്യുക.. എല്ലാ ദിവസവും കുറഞ്ഞത് 20 മിനിറ്റ് സൂര്യപ്രകാശം കൊള്ളുക. വെയിലത്ത് രാവിലെ ഇത് ഉറക്കചക്രങ്ങളെ നിയന്ത്രിക്കുന്ന രാസവസ്തുക്കൾ പുറത്തുവിടാൻ നിങ്ങളുടെ തലച്ചോറിനെ പ്രേരിപ്പിക്കും.

കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ചമോമൈൽ ചായ കുടിക്കുന്നതും നല്ലതാണ്. കുറഞ്ഞ കാർബുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും നല്ല ഉറക്കം ലഭിക്കും.