റിയാസും സ്വരാജും സംസ്ഥാന സെക്രട്ടറിയേറ്റില്‍

കൊച്ചി: 17 അംഗ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ എട്ട് പുതുമുഖങ്ങളും. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ആനാവൂര്‍ നാഗപ്പന്‍, പി.കെ. ബിജു, പുത്തലത്ത് ദിനശേന്‍, കെ.കെ. ജയചന്ദ്രന്‍, വി.എന്‍. വാസവന്‍, എം. സ്വരാജ്, സജി ചെറിയാന്‍ എന്നിവരാണ് പുതുതായി സെക്രട്ടറിയേറ്റിലേക്ക് എത്തിയവര്‍.

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ.പി. ജയരാജന്‍, തോമസ് ഐസക്, പി.കെ. ശ്രീമതി, എ.കെ. ബാലന്‍, ടി.പി. രാമകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവര്‍ നിലവില്‍ സെക്രട്ടറിയേറ്റ് അംഗങ്ങളാണ്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് ഇത് മൂന്നാം ഊഴമാണ്. കഴിഞ്ഞ തവണ സിപിഎം സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റിയാസിനെ ഇത്തവണ സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുത്തത് ശ്രദ്ധേയമാണ്. മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും സംഘടനാ രംഗത്തെ മികവുമാണ് അദ്ദേഹത്തിന് അനുകൂല ഘടകമായതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, പി. ജയരാജന്റെ പേര് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.