മോസ്‌കോ: റഷ്യ-യുക്രൈൻ സമാധാന ചർച്ച ഇന്ന് നടക്കും. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന രണ്ടാംഘട്ട ചർച്ചയാണ് ഇന്നത്തേക്ക് മാറ്റിയത്. പോളണ്ട്-ബെലാറസ് അതിർത്തിയിലാണ് ചർച്ച നടക്കുക.
വെടിനിർത്തൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ധാരണ ചർച്ചയിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, റഷ്യയുടെ എല്ലാ അന്ത്യശാസനങ്ങൾക്കും വഴങ്ങിക്കൊടുക്കാൻ ഒരുക്കമല്ലെന്നാണ് യുക്രൈന്റെ നിലപാട്. റഷ്യയുടെ സൈനിക പിന്മാറ്റമാണ് യുക്രൈൻ മുന്നോട്ടുവെയ്ക്കുന്ന ആവശ്യം.
യുക്രൈനിലൂടെ കിഴക്കൻ യൂറോപ്യൻ മേഖലയിലേക്കുള്ള അമേരിക്കൻ വേരോട്ടം തടയാനാണ് റഷ്യയുടെ പദ്ധതി. യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയിരുന്നു. ആദ്യ ഘട്ട ചർച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചർച്ചകൾ നടത്താനൊരുങ്ങുന്നത്. സാമാധാനം നിലനിർത്താനായി എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാമെന്നാണ് ചർച്ചയ്ക്ക് വേദിയാകുന്ന ബെലാറൂസ് വ്യക്തമാക്കിയിട്ടുള്ളത്. യുക്രൈനെതിരെ ബെലാറൂസിന്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടാകില്ലെന്ന ഉറപ്പും ഇവർ നൽകിയിട്ടുണ്ട്.

