കൊളസ്ട്രോൾ കുറക്കണോ; ഈ ഭക്ഷണങ്ങൾ കഴിക്കൂ….

ഇന്ന് പലരിലും കണ്ടുവരുന്ന ജീവിതശൈലി രോഗമാണ് കൊളസട്രോൾ. നല്ല കൊളസ്‌ട്രോളിന്റെ അളവ് നിലനിർത്താനും ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കുന്ന പലതരം പഴങ്ങളുണ്ട്. ചില പഴങ്ങളിൽ ഉയർന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചീത്ത കൊളസ്‌ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കും. കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഫലവർഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

  1. ആപ്പിൾ

ആൻ ആപ്പിൾ ഈസ് എ ഡേ കീപ്പ് ഡോക്ടർ എവേ എന്നാണ് പറയപ്പെടുന്നത്. കൊളസ്‌ടോളിന്റെ അളവ് നിയന്ത്രിക്കാൻ ആപ്പിൾ കഴിക്കുന്നത് നല്ലതാണ്. ആന്റിഓക്സിഡന്റ് പോളിഫെനോൾസ് പോലുള്ള മൂലകങ്ങൾ, ആപ്പിൾ പെക്റ്റിൻ ഫൈബർ എന്നിവ ഹാനികരമായ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഓക്സിഡേഷൻ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

  1. അവോക്കാഡോ

കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഫലവർഗങ്ങളിലൊന്നാണ് അവോക്കാഡോ. നിരവധി ആരോഗ്യ ഗുണങ്ങളുള്ള അവക്കാഡോ കഴിക്കുന്നത് ഏറെ ഗുണകരമാണ്.

  1. തക്കാളി

വിറ്റാമിൻ എ, ബി, കെ, സി എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷ്യവർമാണ് തക്കാളി. കണ്ണുകൾക്കും ചർമ്മത്തിനും ഹൃദയത്തിനും ഇത് ഏറെ മികച്ചതാണ്. എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്ന സസ്യ രാസവസ്തുവായ ലൈക്കോപീന്റെ ഉറവിടമാണ് തക്കാളി.

  1. സിട്രസ് പഴങ്ങൾ

നാരങ്ങ, ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങളും കൊളസ്‌ട്രോളിന്റെ അളവ് സന്തുലിതമായി നിലനിർത്താൻ സഹായിക്കും. സിട്രസ് പഴങ്ങളിൽ ഹൈപ്പർടെൻഷൻ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്ന ഹെസ്‌പെരിഡിൻ ഉൾപ്പെടുന്നു, പെക്റ്റിൻ (ഫൈബർ), ലിമോണോയിഡ് രാസവസ്തുക്കൾ എന്നിവ രക്തപ്രവാഹത്തെ തടയുകയും രക്തത്തിലെ ‘അനാരോഗ്യകരമായ’ (എൽഡിഎൽ) കൊളസ്‌ട്രോൾ കുറയ്ക്കുകയും ചെയ്യും.