നെയ്യിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയാം. എന്നാൽ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ. ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കാനും മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും വെറുംവയറ്റിൽ ഒരു സ്പൂണ് നെയ്യ് കഴിക്കുന്നത് സഹായകമാണ്.
ആയുർവേദം ക്രമം അനുസരിച്ച് രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് ചെറുകുടലിന്റെ ആഗിരണശേഷി മെച്ചപ്പെടുത്തുന്നതിനും ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കുന്നതിനും സമ്മർദ്ദം, ഉറക്കമില്ലായ്മ, എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സഹായിക്കും. വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കുകയും ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു..
ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായതിനാൽ ചർമ്മത്തിന് തിളക്കവും ആരോഗ്യവും നിലനിർത്താൻ നെയ്യ് സഹായിക്കും. എല്ലുകൾക്ക് ബലവും ഉറപ്പും വർദ്ധിപ്പിക്കാനും നെയ്യ് കഴിക്കുന്നത് നല്ലതാണ്. ഒരു സ്പൂൺ നെയ്യിൽ 112 കലോറി അടങ്ങിയിട്ടുണ്ട്. ഇതിൽ 0.04 ഗ്രാം പ്രോട്ടീൻ, വിറ്റാമിനുകൾ എ, ഡി, കെ, 45 മില്ലിഗ്രാം ഒമേഗ 3 ഫാറ്റി ആസിഡുകൾ, 2.7 മില്ലിഗ്രാം ഒമേഗ 6 ഫാറ്റി ആസിഡുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്.
കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ ഡി, കെ, ഇ, എ എന്നി നെയ്യിൽ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി വർധിക്കും. രാവിലെ വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് കോശങ്ങളുടെ പുനരുജ്ജീവന പ്രക്രിയയെ മെച്ചപ്പെടുത്തുകയും ഹൃദയത്തിന്റെ ആരോഗ്യം, കാഴ്ചശക്തി, കാൻസർ പ്രതിരോധം തുടങ്ങിയവയ്ക്ക് സഹായിക്കുകയും ചെയ്യും.

