മാർച്ച് മാസം 13 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല

മുംബൈ: 2022 മാർച്ച് മാസം 13 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ അവധി ദിനങ്ങളുടെ പട്ടികയിൽ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. സെൻട്രൽ ബാങ്കിന്റെ പട്ടിക പ്രകാരം ശിവരാത്രിയും ഹോളിയും ഉൾപ്പെടെ ഈ മാസം ഏഴ് അവധി ദിനങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ബാക്കിയുള്ളത് വാരാന്ത്യ അവധികളാണ്. മാസത്തിലെ എല്ലാ ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും അവധി ദിനങ്ങളാണ്. എന്നാൽ എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും. ആർബിഐയുടെ അവധി ദിവസങ്ങളുടെ പട്ടിക സംസ്ഥാനാടിസ്ഥാനത്തിലുള്ള ആഘോഷങ്ങൾ, മതപരമായ അവധി ദിനങ്ങൾ, ഉത്സവ ആഘോഷങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിരുന്നു

മാർച്ച് മാസത്തെ ബാങ്ക് അവധി ദിനങ്ങൾ

മാർച്ച് 1 (ചൊവ്വ): മഹാശിവരാത്രി പ്രമാണിച്ച് ബാങ്കുകൾക്ക് അവധിയായിരിക്കും.

മാർച്ച് 3 (വ്യാഴം): ഈ ദിവസം ലോസാർ ആയതിനാൽ സിക്കിമിൽ ബാങ്കുകൾ തുറക്കില്ല.

മാർച്ച് 4 (വെള്ളിയാഴ്ച): ചാപ്ചാർ കുട്ട് കാരണം മിസോറാമിൽ ബാങ്കുകൾ അടച്ചിടും.

മാർച്ച് 17 (വ്യാഴം): ഹോളിക ദഹൻ ആഘോഷത്തിന്റെ ഭാഗമായി ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.

മാർച്ച് 18 (വെള്ളി): ഹോളി പ്രമാണിച്ച് കർണാടക, ഒറീസ്സ, തമിഴ്‌നാട്, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല.

മാർച്ച് 19 (ശനി): ഹോളി/യോസാംഗ് പ്രമാണിച്ച് ഒറീസ, മണിപ്പൂർ, ബിഹാർ എന്നിവിടങ്ങളിളും ബാങ്കുകൾക്ക് അവധിയായിരിക്കും

മാർച്ച് 22 (ചൊവ്വ): ബീഹാർ ദിവസ് പ്രമാണിച്ച് ബീഹാറിലെ ബാങ്കുകൾ പ്രവർത്തിക്കില്ല.

ശനി, ഞായർ അവധി ദിനങ്ങൾ:

മാർച്ച് 6: ഞായർ

മാർച്ച് 12 : രണ്ടാം ശനി

മാർച്ച് 13: ഞായർ

മാർച്ച് 20: ഞായർ:

മാർച്ച് 26: നാലാം ശനി

മാർച്ച് 27: ഞായർ