ലക്നൗ: കേരളം കലാപ ഭൂമിയാണെന്ന് ആവർത്തിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കണ്ണില്ലാത്തവരേ യുപിയിൽ വികസനമില്ലെന്ന് പറയുകയുള്ളൂവെന്നും യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിൽ കലാപവും ഗുണ്ടാവിളയാട്ടവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
നേരത്തെയും കേരളത്തിനെതിരെ വിമർശനവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. പശ്ചിമ ബംഗാളിലെ പോലെ അക്രമവും രാഷ്ട്രീയ കൊലപാതകവും നടക്കുന്ന സംസ്ഥാനമാണ് കേരളമെന്നും, കേരളത്തേപ്പോലെ ആകാതിരിക്കാൻ വോട്ടുചെയ്യണമെന്നുമായിരുന്നു യോഗിയുടെ പരാമർശം. ഇത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.
അതേസമയം, ഉത്തർപ്രദേശിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. 12 ജില്ലകളിലായി 61 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് മൂന്നിനും ഏഴിനുമാണ് ഇനി ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.

