മോഹൻലാൽ ചിത്രം 12ത്ത് മാൻ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ദൃശ്യം 2നു ശേഷം ജീത്തു ജോസഫ് മോഹൻലാൽ ടീം ഒന്നിക്കുന്ന ചിത്രമാണ് 12ത്ത് മാൻ. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയാണിത്.
ഡയറക്ട് ഒടിടി റിലീസ് ലക്ഷ്യമാക്കി ഒരുങ്ങുന്ന ചിത്രമാണിതെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും മോഹൻലാലും നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഏത് പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുകയെന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചിരുന്നു. നവാഗതനായ കെ ആർ കൃഷ്ണകുമാർ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാർ, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായർ, ശിവദ തുടങ്ങിയ നിരവധി താരനിര ചി്ര്രതത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നത് സതീഷ് കുറുപ്പ് ആണ്.

