തിരുവനന്തപുരം: ആരെയും കണ്ണീരു കുടിപ്പിച്ചു കൊണ്ട് സംസ്ഥാനത്ത് കെ റെയിൽ പദ്ധതി നടപ്പാക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുൻധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് രചിച്ച ‘എന്തുകൊണ്ട് കെ റെയിൽ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കെ റെയിൽ പദ്ധതിയെ എതിർക്കുന്നവരുമായി സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
നശീകരണ നീക്കം തിരുത്താൻ പ്രതിപക്ഷം തയ്യാറാകണം. എൽ.ഡി.എഫിന്റെ നയം പരിസ്ഥിതി സംരക്ഷിച്ചുള്ള വികസനമാണ്. കെ റെയിലും ഈ രീതിയിലാണ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എത്ര വേഗത്തിലുള്ള ട്രെയിനുകൾ കേന്ദ്രം അനുവദിച്ചാലും കേരളത്തിൽ വേഗതയില്ല. ഇതിന് പരിഹാരമാണ് കെ റെയിൽ.. കണ്ണൂർ വിമാനത്താവള പ്രശ്‌നത്തിൽ താനും കെ സുധാകരനും ഒരുമിച്ച് പ്രവർത്തിച്ചു. ആ നിലപാട് സുധാകരൻ കെ റെയിൽ പദ്ധതിയിലും സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

